സിദ്ധാർഥിന്റെ ആത്മഹത്യ; പ്രതികളായ 19 പേരുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

  1. Home
  2. Kerala

സിദ്ധാർഥിന്റെ ആത്മഹത്യ; പ്രതികളായ 19 പേരുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

Siddharth


പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥ് ആത്മഹത്യ ചെയ്തത സംഭവത്തിൽ, പ്രതികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളായ 19 വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്.

റാഗിങ്, മർദനം, മാനസിക പീഡനം എന്നിവയെയാണ് സിദ്ധാർഥിനെ ആത്മഹത്യയ്ക്ക് നയിച്ചത് എന്നാണ് ആരോപണം. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതികൾക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും ആന്റി റാഗിങ് കമ്മറ്റി നൽകിയ അടിയന്തിര റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.സിദ്ധാർഥൻറെ അമ്മ എംആർ ഷീബയുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.