കൊല നടത്തിയത് ഷിബിലി ഒറ്റക്കാണോ എന്നതിൽ സംശയം; ഫർഹാനയുടെ പങ്കിലും വിശദ അന്വേഷണം

  1. Home
  2. Kerala

കൊല നടത്തിയത് ഷിബിലി ഒറ്റക്കാണോ എന്നതിൽ സംശയം; ഫർഹാനയുടെ പങ്കിലും വിശദ അന്വേഷണം

jkh


തിരൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് ഇദ്ദേഹത്തിന്റെ ഹോട്ടലിൽനിന്ന് പുറത്താക്കിയ യുവാവാവാണ്. വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെൺസുഹൃത്ത് ഫർഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തതെന്നണ് പൊലീസ് നിഗമനം. ഇതിൽ പെൺസുഹൃത്തിന് എത്രത്തോളം പങ്കുണ്ട് എന്നതിൽ വിശദമായ അന്വേഷണം ആവശ്യമുണ്ട്. മറ്റാരുടെ എങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചോ എന്നതിലും വിശദമായ അന്വേഷണം ആവശ്യമുണ്ട്.

രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്.

അതിനിടെ അട്ടപ്പാടി ചുരത്തിൽ രണ്ടുപെട്ടികൾ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണ് പെട്ടികളിലെന്ന് സംശയം. ഒപൻപതാം വളവിലാണ് രണ്ടു ട്രോളി ബാഗുകൾ കണ്ടെത്തിയത്. തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. കേസിൽ രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. തിരൂർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ 3 പേർ കസ്റ്റഡിയിൽ ഉണ്ട്.

കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടൽ ഉടമ സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ചാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇതേ ഹോട്ടലിലെ ജീവനക്കാരൻ ചെർപ്പുളശേരി സ്വദേശി ഷിബിലി, ഒപ്പമുള്ള ഫർഹാന എന്നിവർ ചെന്നൈയിൽ നിന്ന് പൊലീസ് വലയിലായിട്ടുണ്ട്. ഇവർക്ക് പുറമെ ഒരാൾ കൂടി കസ്റ്റഡിയിൽ ഉണ്ട്.

ഈ മാസം പതിനെട്ടിനാണ് സിദ്ദിഖിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ദിഖിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ദിഖിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്നാണ് പണം പിൻവലിച്ചത്. ഏകദേശം മുഴുവൻ തുകയും പിൻവലിച്ചെന്നും സിദ്ദിഖിന്റെ മകൻ പറഞ്ഞു. നിരവധി തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് സിദ്ദിഖിന്റെ മക്കളാണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.