സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് തെറ്റായ നടപടി: സിപിഎ
കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് .വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് കോൺഗ്രസ് പ്രവർത്തക സമിതി തന്നെ 1937ൽ സ്വീകരിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അന്ന് ചില ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമാണ് ഗാനം ഔദ്യോഗികമായി അംഗീകരിച്ചതെന്നും സിപിഎം പറഞ്ഞു.1950 ജനുവരി 24ന് ഭരണഘടന നിർമ്മാണ സഭയും ഗാനത്തിന്റെ ആദ്യ എട്ട് വരികൾ മാത്രമേ ദേശീയ ഗാനമായി ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഒരു പ്രത്യേക മതവിശ്വാസത്തെ പ്രതിനിധീകരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെട്ടതിനാലാണ് പൂർണരൂപം ദേശീയ ഗാനമായി സ്വീകരിക്കാതിരുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഈ നിലപാടിനെ മറികടന്നാണ് സത്യപ്രതിജ്ഞ ചടങ്ങിൽ മുഴുവൻ ഗാനവും അവതരിപ്പിച്ചതെന്ന് വിമർശനം ഉയർത്തി.ബഹുസ്വരതയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ട ഘട്ടത്തിൽ സമൂഹത്തിൽ വിഭജനത്തിന് ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
