കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര; യുവതി-യുവാക്കള്‍ക്കെതിരെ നടപടിയെടുത്ത് എംവിഡി

  1. Home
  2. Kerala

കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര; യുവതി-യുവാക്കള്‍ക്കെതിരെ നടപടിയെടുത്ത് എംവിഡി

mvd


'മൂന്നാറില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തി യുവതി-യുവാക്കള്‍. കാറിന്റെ ഡോറില്‍ ഇരുന്നു കൊണ്ടായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം. മൂന്നാര്‍ ഗ്യാപ് റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇതോടൊപ്പം എതിര്‍ദിശയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാത്തതും എതിര്‍ദിശയിലൂടെ വളവുകള്‍ തിരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊല്ലം രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു അപകടമായ രീതിയില്‍ ഇവര്‍ യാത്ര ചെയ്തത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉടന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സ്വീകരിക്കാന്‍ തുടങ്ങി. വാഹന ഉടമയെ കണ്ടെത്തിയതായും ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.