ശിവഗിരി മഠം തെരഞ്ഞെടുപ്പ്; നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമിക്ക് തോൽവി, ഭരണപക്ഷത്തിന് മേൽക്കൈ
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമിക്ക് പരാജയം. 2026-2031 കാലയളവിലേക്കുള്ള 11 അംഗ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നിലവിലെ ഭരണപക്ഷത്തിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു. ആകെ 56 സന്യാസിമാർക്ക് വോട്ടവകാശമുള്ളതിൽ 55 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും മഠത്തിന്റെ ധർമ്മ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 32 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചവരും ലഭിച്ച വോട്ടുകളും:
- സ്വാമി അംബികാനന്ദ - 31
- സ്വാമി ശുഭാംഗാനന്ദ - 29
- സ്വാമി വിശുദ്ധാനന്ദ - 28
- സ്വാമി ഗുരുപ്രകാശം - 28
- സ്വാമി ശാരദാനന്ദ - 26
- സ്വാമി അനപേക്ഷാനന്ദ - 26
- സ്വാമി ധർമ്മ ചൈതന്യ - 26
- സ്വാമി നിത്യസ്വരൂപാനന്ദ - 26
- സ്വാമി ഋതംഭരാനന്ദ - 24
- സ്വാമി സാന്ദ്രാനന്ദ പുരി - 24
- സ്വാമി യോഗാനന്ദ - 24
