കോഴിക്കോട് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

  1. Home
  2. Kerala

കോഴിക്കോട് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

ithal


സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ഇന്ന് പുലർച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ മകൾ ഇതൾ ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പനി തീവ്രമായതിനെ തുടർന്നാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇതൾ. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവാനിയാണ് സഹോദരി. മൃതദേഹം പരിശോധനകൾക്ക് ശേഷം കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.