വയനാട് മേപ്പാടിയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് അപകടം; ഒരാൾ മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്
വയനാട് മേപ്പാടിയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്.അപകടത്തിൽ മേപ്പാടി സ്വദേശി ദേവരാജന് പരിക്കേറ്റു. ദേവരാജ് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
