ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണു; കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

  1. Home
  2. Kerala

ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണു; കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

IMAGE


കൊല്ലം കൊട്ടിയത്ത് ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. സ്‌കൂട്ടറിലേക്കും കാലിലേക്കുമാണ് സ്ലാബ് വീണത്.ഉമയനെല്ലൂർ സ്വദേശിനി തസ്ലീമക്കാണ് പരിക്കേറ്റത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടിയം ജംഗ്ഷനിൽ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടം. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. നേരത്തെയും നിരവധി തവണ അപകടങ്ങൾ ഉണ്ടായതായും നാട്ടുകാർ ആരോപിച്ചു.