പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ കവർ ചിത്രത്തിനെതിരായ ഹർജി, ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

  1. Home
  2. Kerala

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ കവർ ചിത്രത്തിനെതിരായ ഹർജി, ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

image


പ്രശസ്ത്ത സാഹിത്യകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവർ ചിത്രത്തിനെതിരെയുള്ള ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ കവർ ചിത്രത്തിൽ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നൽകാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നൽകാതെയാണ് ചിത്രം പ്രസിദ്ധീകരിച്ചത് എന്നതിനാൽ പുസ്തകം വിൽക്കുന്നത് തടയണമെന്ന് അഭിഭാഷകനായ ഹർജിക്കാരൻ രാജസിംഹൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ എത്തിയ ഹർജിയിൽ, കോടതി കേന്ദ്ര സർക്കാരിനോടും പുസ്തക പ്രസാധകരോടും വിശദീകരണം തേടി.കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി സെപ്റ്റംബർ 25-ലേക്ക് മാറ്റി.