ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം: ഒരാൾ പിടിയിൽ

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദ്ദീൻ (45) ആണ് അറസ്റ്റിലായത്. മാർച്ച് 25ന് അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗൺ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‍രിവാളിന് ജാമ്യം നൽകും എന്നും കാണിച്ചാണ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.
സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങൾക്കിടയിൽ ആശങ്കയും രാഷ്ട്രീയ സ്പർധയും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണു കേസ്,.