കുടുംബത്തിന്റെ മാന്യത കാക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്, ഗണേശ് കുമാറും ചേർന്ന ഗൂഢാലോചനയാണോയെന്ന് താനായിട്ട് പറയുന്നില്ല'; ഉഷ മോഹൻദാസ്

  1. Home
  2. Kerala

കുടുംബത്തിന്റെ മാന്യത കാക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്, ഗണേശ് കുമാറും ചേർന്ന ഗൂഢാലോചനയാണോയെന്ന് താനായിട്ട് പറയുന്നില്ല'; ഉഷ മോഹൻദാസ്

usha


സോളാർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാർ ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണെന്ന് കെ ബി ഗണേശ് കുമാറിന്റെ സഹോദരിയും കേരള കോൺഗ്രസ് ബി (ഉഷ മോഹൻദാസ് വിഭാഗം) ചെയർപേഴ്സണുമായ ഉഷ മോഹൻദാസ്. കെ ബി ഗണേശ് കുമാറും ചേർന്ന ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് താനായിട്ട് അത് പറയുന്നില്ലെന്നായിരുന്നു ഉഷാ മോഹൻദാസിന്റെ മറുപടി.

'ബന്ധുവായ ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേയ്ക്ക് വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്.ഉമ്മൻ ചാണ്ടിക്കെതിരെ കത്തിൽ മോശമായ ഒരു വാക്ക് പോലുമില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ പരാതിക്കാരി മൂന്നുമാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണ് താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത്'- ഉഷാ മോഹൻദാസ് പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്കെതിരേ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചുള്ള സോളാർ വിവാദ നായികയുടെ കത്ത് ദല്ലാൾ നന്ദകുമാർ സ്വകാര്യ ചാനലിന് കൈമാറിയത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തിലെന്ന് സി ബി ഐ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഉഷാ മോഹൻദാസിന്റെ പ്രതികരണം.