ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

  1. Home
  2. Kerala

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

chaliyar


ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പെരുവയൽ സ്വദേശി സുധീഷിനെയാണ് ശനിയാഴ്ച വൈകിട്ട് 5.30ഓടെ കാണാതായത്. മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ സുധീഷ് മീൻപിടിക്കാൻ വല വീശുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.

ഊർക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഊർക്കടവിൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതാണ് സുധീഷ് ഒഴുക്കിൽപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞ് മാവൂരിൽനിന്ന് ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. രാത്രി വൈകിയതോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഞായറാഴ്ച തിരച്ചിൽ പുനരാരംഭിക്കും.