അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ കുഴിച്ചുമൂടി

  1. Home
  2. Kerala

അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ കുഴിച്ചുമൂടി

image


അമ്മയുടെ മൃതദേഹം മആരുമറിയാതെ കുഴിച്ചുമൂടിയ സംഭവത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി (49)നെയാണ് കുത്തിയതോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മ രാധ(75)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന പോലീസിന്റെ പ്രാഥമികനിഗമനം. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്‌കരിച്ചെന്നും ഗിരീഷ് നാട്ടുകാരോടു പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ  വിവരമറിയിക്കുകയായിരുന്നു  

മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാൽ രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നുമാണ് ഗിരീഷ് പൊലീസിനോടു പറഞ്ഞത്.  വിവാഹിതനായ ഗിരീഷ് ഭാര്യയും മക്കളുമായി പിണങ്ങി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.  രാധയുടെ മൃതദേഹം ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യാഥാർത്ഥ്യ മരണകാരണം വ്യക്തമാകൂയെന്നും എന്നും പോലീസ് അറിയിച്ചു.