ഭാര്യക്ക് നേരെ ഭർത്താവ് എറിഞ്ഞ ആസിഡ് ബോൾ കൊണ്ടത് മകന്; നില ഗുരുതരം

  1. Home
  2. Kerala

ഭാര്യക്ക് നേരെ ഭർത്താവ് എറിഞ്ഞ ആസിഡ് ബോൾ കൊണ്ടത് മകന്; നില ഗുരുതരം

accid attack


 കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന  ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.  ആസിഡ് കൊണ്ടത് മകന്. പിതാവ് അറസ്റ്റിൽ. പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി.വി.സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.

കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം. ഐസ് ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിമാറിയതിനാൽ മകന്റെ പുറത്ത് പതിച്ചു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു.