മകൻ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

  1. Home
  2. Kerala

മകൻ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

death


മൂന്നാംകുറ്റിയിൽ കടയ്ക്കുള്ളിൽ വച്ച് മകൻ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സിറ്റിമാക്സ് ഉടമ മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു കൊലപാതകം.

ദേശീയ പാതയ്ക്കരികിൽ മൂന്നാംകുറ്റിയിൽ ഇവർക്ക് സിറ്റിമാക്സ് എന്ന പേരിൽ ഒരു ഫാൻസി കടയുണ്ട്. ഉച്ചയ്ക്ക് ഇരുവരും കടയിലായിരുന്നു. കടയിൽ വെച്ച് പരസ്പരം തർക്കമുണ്ടായി. തർക്കത്തെത്തുടർന്ന് രവീന്ദ്രന്റെ തലയിൽ അഖിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരിയും കസ്റ്റഡിയിലാണ്.