ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതി; ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്

  1. Home
  2. Kerala

ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതി; ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്

AJITHA BEEGUM


സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. പദ്ധതിയുടെ ഭാഗമായി ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഗാർഹിക പീഡനം മൂലം 92 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് അടിയന്തര നടപടി. ഇനി മുതൽ 'സ്പീക്ക് അപ്' ക്യാമ്പയിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഗാർഹിക പീഡന പരാതികളുടെ വിവരങ്ങൾ ദിവസേന ശേഖരിക്കുകയും വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

പദ്ധതിക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾ തങ്ങൾ നേരിടുന്ന യാതൊരുവിധ പീഡനങ്ങൾക്കും മുന്നിൽ മൗനം പാലിക്കേണ്ടതില്ലെന്നും, ഗാർഹിക പീഡനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.