പൊങ്കൽ പ്രമാണിച്ച് 18ന് കോട്ടയത്തു നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ

  1. Home
  2. Kerala

പൊങ്കൽ പ്രമാണിച്ച് 18ന് കോട്ടയത്തു നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ

   train


പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ജനുവരി 18ന് (ഞായറാഴ്ച) കോട്ടയം-ബെംഗളൂരു കന്റോൺമെന്റ് എക്‌സ്പ്രസ് ആണ് സർവീസ് നടത്തുക.. ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ 3.30ന് ബെംഗളൂരുവിൽ എത്തും.തിരിച്ച് തിങ്കളാഴ്ച്ച രാത്രി 10.20ന് ട്രെയിൻ പുറപ്പെടും. ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കും