ഏഷ്യൻ ഗെയിംസ്: സ്വർണ മെഡൽ ജേതാക്കൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

  1. Home
  2. Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ മെഡൽ ജേതാക്കൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

image


ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി ഒ. ജെ. ജനീഷ്. സ്വർണ മെഡൽ നേട്ടം കരസ്ഥമാക്കുന്ന മല‍യാളി താരങ്ങൾക്ക് 50 ലക്ഷം രൂപയും,വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷവും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. ഇതുകൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്നും മന്ത്രി പറഞ്ഞു.കായികതാരങ്ങളുടെ വിജയത്തിന് പിന്നിൽ പരിശീലകരുടെ പങ്ക് വളരെ വലുതാണെന്നും അതിനാലാണ് പരിശീലകർക്കും പാരിതോഷികം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.കായിക അസോസിയേഷനുകളുടെ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ നിർണായക പ്രഖ‍്യാപനം. 30 മലയാളി താരങ്ങളാണ് ഏഷ‍്യൻ ഗെയിംസിൽ പങ്കെടുക്കാനിരിക്കുന്നത്.