കൊല്ലത്ത് എസ്എഐ ഹോസ്റ്റലിൽ കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

  1. Home
  2. Kerala

കൊല്ലത്ത് എസ്എഐ ഹോസ്റ്റലിൽ കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

suicide


കൊല്ലത്ത് സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ രണ്ടു കായിക വിദ്യാർഥിനികളെ മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ് മരിച്ചത്.പരിശീലന സമയമായിട്ടും കുട്ടികൾ മുറി തുറക്കാത്തതിനെ തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ ജീവനക്കാർ വാതിൽ തള്ളി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കുട്ടികളെ കണ്ടത്.സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.