ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റിൽ

  1. Home
  2. Kerala

ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റിൽ

sreenivasan


ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന മുൻ പോപ്പുലർ ഫ്രണ്ട് (PFI) നേതാവ് മുഹമ്മദ് അലിയെ എൻ.ഐ.എ (NIA) അറസ്റ്റ് ചെയ്തു. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി ജിദ്ദ ജയിലിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെ ഡൽഹിയിൽ എത്തിച്ച ശേഷമാണ് എൻ.ഐ.എ സംഘം അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു ഇയാൾ.

2022 ഏപ്രിൽ 16-നാണ് മേലാമുറിയിലെ കടയിൽ വെച്ച് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യപങ്ക് വഹിച്ചയാളാണ് അറസ്റ്റിലായ മുഹമ്മദ് അലി.