സംസ്ഥാന സ്‌കൂൾ കായികമേള: സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് മന്ത്രി

  1. Home
  2. Kerala

സംസ്ഥാന സ്‌കൂൾ കായികമേള: സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് മന്ത്രി

image


സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സ്വർണക്കപ്പിന്റെ ചിത്രം പങ്കുവെച്ചത്.

ഓവറോൾ ചാമ്പ്യൻ പോരാട്ടത്തിൽ 1500 പോയിന്റ് കടന്ന് ആതിഥേയരായ തിരുവനന്തപുരം ജില്ല ഒന്നാംസ്ഥാനത്ത് തുടരുകയാണ്. നിലവിൽ 1501 പോയിന്റ്‌റാണ് തിരുവനന്തപുരത്തിനുള്ളത്. കഴിഞ്ഞ വർഷം 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്. 729 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ ജില്ലയാണ്. കണ്ണൂർ ജില്ലയാണ് നിലവിൽ മൂന്നാം സ്ഥാനത്താണ്. 643 പോയിൻറ് ആണ് അവർ നേടിയിട്ടുള്ളത്