സംസ്ഥാന വഖഫ് ബോർഡ് ; മദീന ബീഗത്തിന് താത്കാലിക ചുമതല

  1. Home
  2. Kerala

സംസ്ഥാന വഖഫ് ബോർഡ് ; മദീന ബീഗത്തിന് താത്കാലിക ചുമതല

image


സംസ്ഥാന വഖഫ് ബോർഡിന്റെ സർക്കാർ പ്രതിനിധിയായി ഫിഷറീസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി മദീന ബീഗത്തെ നിയമിച്ചു. സെക്രട്ടറിയേറ്റിലെ വഖഫ് വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയാണ് നിയമനം.

കേരള ഹൈക്കോടതി വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചതിനെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഇതോടെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി സർക്കാർ പ്രതിനിധിയുടെ മേൽനോട്ടത്തിലായിരിക്കും.

ഹൈക്കോടതിയിൽ നിലവിലുള്ള ഹർജികളിലെ നടപടികൾ പൂർത്തിയാകുകയും വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നതുവരെ മദീന ബീഗത് ഈ ചുമതല നിർവഹിക്കുമെന്ന് സർക്കാർ അറിയിച്ചു.