ശബരിമലയിൽ അരവണ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണശേഷി വർധിപ്പിക്കാൻ നടപടി
ശബരിമല അരവണ നിർമ്മാണ പ്ലാന്റിന്റെ നിര്‍മ്മാണശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ പ്രതിദിന നിര്‍മ്മാണ ശേഷി 85,000 മുതല്‍ ഒരുലക്ഷം കണ്ടെയ്‌നര്‍ വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.ഇതുവഴി ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും.
നിലവില്‍ രണ്ടു മുതല്‍ 2.25 ലക്ഷം കണ്ടെയ്‌നര്‍ വരെയാണ് പ്രതിദിന നിര്‍മ്മാണശേഷി. പുതുതായി ആറ് അരവണ പ്രിപ്പറേഷന്‍ പാന്‍ ( വാര്‍പ്പ്), രണ്ട് കൂളിംഗ് ചേമ്പറുകള്‍, ഒരു ബോയിലര്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. നിലവില്‍ 26 അരവണ പ്രിപ്പറേഷന്‍ പാനുകളും ആറ് കൂളിംഗ് ചേമ്പറുകളും. ആറ് ബോയിലറുകളുമാണ് ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിലുള്ളത്. ഒക്ടോബർ മാസത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
