തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ചില്ലുകൾ തകർത്തു, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

  1. Home
  2. Kerala

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ചില്ലുകൾ തകർത്തു, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

dcc office


തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. രാത്രിയിലോ പുലർച്ചെയോ ആണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ബിജെപി-യുവമോർച്ച പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഇരുപാർട്ടികളും തമ്മിൽ വലിയ പ്രതിഷേധങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം.