വഴിയിൽ തടഞ്ഞുനിർത്തി യുവതിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയി; ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

  1. Home
  2. Kerala

വഴിയിൽ തടഞ്ഞുനിർത്തി യുവതിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയി; ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

Kidnap

പത്തനംതിട്ട തിരുവല്ലയിൽ യുവതിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയതായി പരാതി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിൽ എത്തിയ നാലംഗസംഘം ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദിനെതിരെ യുവതിയുടെ ഭർത്താവ് സന്തോഷ് പൊലീസിൽ പരാതി നൽകി. പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.