തെരുവുനായയുടെ ആക്രമണം: കണ്ണൂരിൽ രണ്ട് ദിവസത്തിനുള്ളിൽ 70 പേർക്ക് കടിയേറ്റ് ചികിത്സയിൽ

കണ്ണൂർ നഗരത്തിൽ തെരുവുനായയുടെ അതിക്രമം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 70 പേരോളം ആളുകളാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.ഇന്ന് രാവിലെ ഇരുപതോളം പേർക്കാണ് കടിയേറ്റത്.ഇന്നലെ മാത്രം അമ്പതിലധികം പേർ നായയുടെ ആക്രമണത്തിന് ഇരയായി.
റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ എത്തിയവർക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഒരു സ്ഥലത്ത് രണ്ടോ മൂന്നോ പേരെ കടിച്ച ശേഷം ഓടിമറയുന്നതിനാൽ ഏതു നായയാണെന്ന് ഉറപ്പിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. കടിയേറ്റവരുടെ നിലവിളി കേട്ട് ആളുകൾ എത്തുമ്പോഴേക്കും നായ ഓടിമറയും. കോർപറേഷന്റെ നേതൃത്വത്തിൽ നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് താവക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെയും നായയുടെ ആക്രമണം തുടർന്നതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരായിരിക്കുകയാണ്