ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

  1. Home
  2. Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

padmanabha swamy temple  


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ തെരുവുനായ കടിച്ചു. നായയെ പിടികൂടാൻ ശ്രമിച്ച നാല് ക്ഷേത്ര ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.

പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവുനായയെ ജീവനക്കാർ പുറത്തേക്ക് തുരത്തുകയായിരുന്നു. വടക്കേനട വഴി പുറത്തേക്ക് ഓടിയ നായ പോസ്റ്റ് ഓഫീസിന് മുന്നിൽവെച്ച് ദർശനം കഴിഞ്ഞ് നിൽക്കുകയായിരുന്ന ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേരെ ആക്രമിക്കുകയായിരുന്നു. ഇരുവർക്കും കാലിലാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാല് ക്ഷേത്ര ഗാർഡുകൾക്കും നായയുടെ ആക്രമണത്തിൽ പോറലേറ്റത്. പിന്നീട് കിഴക്കേനടയിൽവെച്ച് നായയെ പിടികൂടി നഗരസഭയ്ക്ക് കൈമാറി.ക്ഷേത്രപരിസരത്തെ തെരുവുനായ ശല്യത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.