നാദാപുരത്ത് തെരുവുനായ ആക്രമണം; നാല് പേർക്ക് പരിക്ക്

  1. Home
  2. Kerala

നാദാപുരത്ത് തെരുവുനായ ആക്രമണം; നാല് പേർക്ക് പരിക്ക്

kannur stray dog attack


കോഴിക്കോട് നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ പുറമേരി വിലാതപുരം മലോൽ ഭാഗത്താണ് സംഭവം.നാലാം ക്ലാസ് വിദ്യാർഥി റിതു പാർവൺ, നാരായണി, ശശി, ചന്ദ്രി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.പ്രദേശത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ശക്തവുമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.