വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

kannur stray dog attack


തൃശൂർ വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കുറാഞ്ചേരിയിൽ ഇന്ന് രാവിലെ രക്തത്തിൽ കുളിച്ച നിലയിലാണ് നാട്ടുകാർ നായയെ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനമിടിച്ചതല്ലെന്നും ആരോ നായയെ കൊലപ്പെടുത്തിയതാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തിൽ പ്രദേശവാസിയായ ഡോക്ടർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.