വീണ്ടും തെരുവുനായ ആക്രമണം; കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചിരുന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു
കൊല്ലം ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു. വരവിള സന്നിധാനത്ത് അഭിലാഷ് ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് കടിയേറ്റത്.കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി നായയെ ഓടിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ ക്ലാപ്പന പഞ്ചായത്തിൽ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്.
