കാലടി സംസ്‌കൃത സർവകലാശാലയിലെ സമരം: 16 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

കാലടി സംസ്‌കൃത സർവകലാശാലയിലെ സമരം: 16 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

image


കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്‌ഐ സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികൾക്കെതിരെ നടപടി. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്‌പെൻഷൻ.സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. സമരത്തിനിടെ വിദ്യാർഥികൾ തന്നെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് താൽക്കാലിക വൈസ് ചാൻസലർ സിസ തോമസ് നേരിട്ട് പരാതി നൽകിയിരുന്നു.സമരത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച ഗവർണർ ശക്തമായ നടപടിയെടുക്കാനും നിർദേശം നൽകിയിരുന്നു.