വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്; ടി.ജി. മോഹൻദാസിന്റെ ഫോണിൽ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു

  1. Home
  2. Kerala

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്; ടി.ജി. മോഹൻദാസിന്റെ ഫോണിൽ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു

image


ഡൽഹിയിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന്റെ മൊബൈൽ ഫോണിൽ നിന്നും വിവാദ പരാമർശങ്ങളടങ്ങിയ വീഡിയോ കണ്ടെത്തി.

ഇന്നലെ പൊലീസ് പിടിച്ചെടുത്ത ഫോണിൽ നിന്നാണ് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ വീഡിയോ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മോഹൻദാസിന്റെ ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. ടി ജി മോഹന്‍ദാസിനെ താമസിയാതെ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. അന്വേഷണവുമായി ടി ജി മോഹന്‍ദാസ് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.