കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, അന്വേഷണമാരംഭിച്ച് പൊലീസ്
കൽപ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ച് കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
