സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോൾ വെള്ളത്തിൽ അകപ്പെട്ടുപോയ സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരിച്ചത്. ചൊവ്വാ വൈകിട്ടാണ് അപകടമുണ്ടായത്.കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അയ്മൻ ഗഫൂർ ഇന്ന് സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് ജുമാ മസ്ജിദിൽ കബറടക്കും. പിതാവ് അബ്ദുൽ ഗഫൂർ വിദേശത്തായിരുന്നു. ദുരന്ത വിവരമറിഞ്ഞ് നാട്ടിലെത്തി.
