വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നത പ്രദർശനം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിഴക്കേകല്ലട മതിലകം സ്വദേശി അനീഷ് ദാസ് ആണ് പിടിയിലായത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെ സ്‌കൂട്ടറിൽ എത്തിയ പ്രതി അശ്ലീല പ്രദർശനം നടത്തുകയും, കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവം.സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.
