തൊടുപുഴയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

തൊടുപുഴയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

suicide    


ഇടുക്കി തൊടുപുഴയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ മാരിക്കലുങ്ക് സ്വദേശിനി ആൻ മരിയ(19)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടം പോലീസ് സ്ഥലത്തെത്തി. കുട്ടിയുടെ അച്ഛനും അമ്മയും തൊടുപുഴയിലാണ്. കഴിഞ്ഞ ദിവസം കോളപ്ര ഏഴാംമൈലിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. എറണാകുളത്ത് പഠിക്കുകയായിരുന്നു ആൻ മരിയ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)