ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്

  1. Home
  2. Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്

ksrtc


തിരുവനന്തപുരം ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് വിദ്യാർഥിനി റോഡിലേക്ക് വീണത്.

മുന്‍വാതിലിലൂടെ ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥിനി വാതില്‍ അടച്ചിരുന്നു. എന്നാല്‍ വാതിലിന്റെ ലോക്ക് കൃത്യമായി വീണിരുന്നില്ല. ബസ് മുന്നോട്ടെടുത്തയുടന്‍ വാതില്‍ തുറക്കുകയും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ബസ് ഉടൻ നിർത്തി. തുടർന്ന് പരിക്കേറ്റ വിദ്യാർഥിനിയെ ഇതേ ബസിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.