മലയാളസർവകലാശാലയുടെ ചുമരിലും തൂണിലും അർജന്റീനയുടെ കൊടിയുടെ നിറമടിച്ചു; വിദ്യാർഥികൾക്ക് മെമ്മോ

  1. Home
  2. Kerala

മലയാളസർവകലാശാലയുടെ ചുമരിലും തൂണിലും അർജന്റീനയുടെ കൊടിയുടെ നിറമടിച്ചു; വിദ്യാർഥികൾക്ക് മെമ്മോ

malayalam


മലയാളസർവകലാശാലയുടെ ചുമരിലും തൂണിലും അർജന്റീനയുടെ കൊടിയുടെ നിറമടിച്ച അഞ്ച് വിദ്യാർഥികൾക്ക് സർവകലാശാല മെമ്മോ നൽകി. ചലച്ചിത്രപഠനസ്‌കൂളിലെ 2020-22 ബാച്ചിലെ അഞ്ച് വിദ്യാർഥികൾക്കാണ് വൈസ്ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ പി.എം. റജിമോൻ മെമ്മോ നൽകിയത്. സർവകലാശാലയിലെ പഠനകേന്ദ്രത്തിലെ കെട്ടിടത്തിന്റെ മുൻവശത്തെ ചുമരിലും തൂണുകളിലുമാണ് കൊടിയുടെ നിറമടിച്ച് വരച്ചത്.
അഞ്ചുദിവസത്തിനകം ഭിത്തി പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ തുടർനടപടി കൈകൊള്ളുമെന്ന് മെമ്മോയിൽ പറയുന്നു.

വിദ്യാർഥികളുടെ ആശയാവിഷ്‌കാരത്തെ അടിച്ചമർത്താൻ അടുത്തകാലത്തായി തുടങ്ങിയ സ്വേച്ഛാധിപത്യനടപടിയുടെ ബാക്കിപത്രമാണ് വൈസ് ചാൻസലറുടെ നീക്കമെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ വിദ്യാർഥികൾക്ക് തെറ്റ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവർ ഉടൻ കൊടി വരച്ചത് മായ്ക്കുമെന്നും സർവകലാശാല രജിസ്ട്രാർ പി.എം. റജിമോൻ പറഞ്ഞു.