വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മട്ടാഞ്ചേരിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

  1. Home
  2. Kerala

വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മട്ടാഞ്ചേരിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

POCSO Case madrasa teacher arrested


എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികൾ നൽകിയ പരാതിയിൽ മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും, ഇയാൾ മറ്റ് കുട്ടികളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, നിസ്‌കരിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കാസർകോട് മറ്റൊരു മദ്രസ അദ്ധ്യാപകനെയും അറസ്റ്റ് ചെയ്തു. കാസർകോട് മുണ്ട്യത്തടുക്ക സ്വദേശി അജ്‌മൽ ഹിമാമി സഖാഫിയെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെത്തിയ കുട്ടിയെ മദ്രസയ്ക്കടുത്തുള്ള മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാൾക്കെതിരെ മറ്റ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും പരാതി പറയുന്നുണ്ട്.