ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ സുകൃതഹോമം; ഓണ്‍ലൈനായി ശീട്ടാക്കാന്‍ അവസരം;അവസാന തീയതി ഒക്ടോബര്‍ 31

  1. Home
  2. Kerala

ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ സുകൃതഹോമം; ഓണ്‍ലൈനായി ശീട്ടാക്കാന്‍ അവസരം;അവസാന തീയതി ഒക്ടോബര്‍ 31

guruvayoor


ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന സുകൃതഹോമത്തിൽ പങ്കെടുക്കാൻ  ഭക്തര്‍ക്കും അവസരം. നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ഏതു ദിവസവും ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാം

ക്ഷേത്രത്തിന്റെ ടിഞ്ഞാറേ നടയിലുള്ള അഡ്വാന്‍സ് ടിക്കറ്റ് കൗണ്ടര്‍ വഴി നേരിട്ടും ദേവസ്വം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ( https://guruvayurdevaswom.in ) വഴിപാട് ശീട്ടാക്കാം. ഒക്ടോബർ 31 ആണ് അവസാന തീയതി. 500 രൂപയാണ് നിരക്ക്.

ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്ഠാനങ്ങളുള്ള സുകൃതഹോമമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് സുകൃതഹോമം നടക്കുക. ഹോമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം മുൻകൂർ വഴിപാട് ശീട്ടാക്കണമെന്നും ദേവസ്വം അറിയിച്ചു.