സുകുമാര കുറുപ്പിന്റെ വണ്ടാനത്തുളള വീട് സർക്കാർ ഓഫീസാക്കുന്നു

  1. Home
  2. Kerala

സുകുമാര കുറുപ്പിന്റെ വണ്ടാനത്തുളള വീട് സർക്കാർ ഓഫീസാക്കുന്നു

sukumara kurip


ചാക്കോ കൊലപാതകത്തിലെ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വണ്ടാനത്തുളള വീട് സർക്കാർ ഓഫീസാക്കുന്നു. റവന്യൂ ഉ​ദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോർട്ട് അടുത്ത ദിവസം തന്നെ സർക്കാരിന് സമർപ്പിച്ചേക്കും.

കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം വില്ലേജ് ഓഫീസിനായി വിട്ടുകൊടുക്കണമെന്ന് എച്ച് സലാം എംഎൽഎ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വണ്ടാനം ടി ജി മെഡിക്കൽ കോളേജിന് കിഴക്ക് ഭാ​ഗത്തായാണ് ഇരുനിലകളുളള ഈ കെട്ടിടം നിലനിൽക്കുന്നത്.

1800 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടവും സ്ഥലവും റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലാണ്. കെട്ടിടം പഞ്ചായത്തിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2017ൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സർക്കാരിന് പ്രമേയം പാസാക്കി നൽകിയിരുന്നു.