ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, ആലിന്റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

  1. Home
  2. Kerala

ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, ആലിന്റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

alin


സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിൽ സപ്ലൈകോ പ്രത്യേക നോട്ട്ബുക്കുകൾ പുറത്തിറക്കുന്നു. 'ആലിൻ' ബ്രാൻഡിൽ പുറത്തിറക്കുന്ന നോട്ട്ബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച നടക്കും.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മേയർ മിനിമോൾ വി.കെ അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും.നോട്ട്ബുക്കുകളുടെ കവർ ഡിസൈൻ തയ്യാറാക്കിയ തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ-ഷെറിൻ ദമ്പതികളുടെ മകളായ ആലിൻ ഷെറിൻ എബ്രഹാം വാഹനാപകടത്തെ തുടർന്ന് മരിക്കുകയായിരുന്നു. മരണസമയത്ത് കുഞ്ഞിന് 10 മാസം മാത്രമായിരുന്നു പ്രായം.കുഞ്ഞിന്റെ ഹൃദയ വാൽവ്, കരൾ, വൃക്ക, കണ്ണുകൾ എന്നിവ മാതാപിതാക്കൾ ദാനം ചെയ്തിരുന്നു. ഇതിലൂടെ നാല് പേർക്കാണ് പുതുജീവൻ ലഭിച്ചത്.