തൊഴിൽ-പരിശീലനത്തിന് പിന്തുണ: യുവാക്കൾക്ക് പ്രതിമാസം 1,000 സ്‌കോളർഷിപ്പുമായി മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി

  1. Home
  2. Kerala

തൊഴിൽ-പരിശീലനത്തിന് പിന്തുണ: യുവാക്കൾക്ക് പ്രതിമാസം 1,000 സ്‌കോളർഷിപ്പുമായി മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി

cm pinarayi vijayan


നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമായി മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രതിമാസ 1000 രൂപ സഹായധനം നൽകുന്നതാണ് പദ്ധതി. വയസ്സ് : 18-30, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല, നെപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക് റെയിൽവേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് eemployment.kerala.gov.in, ഫോൺ: 04868 272262