എസ്‌ഐആർ നീട്ടാൻ കമ്മീഷന് നിവേദനം നൽകാൻ കേരളത്തിനോട് സുപ്രീം കോടതി

  1. Home
  2. Kerala

എസ്‌ഐആർ നീട്ടാൻ കമ്മീഷന് നിവേദനം നൽകാൻ കേരളത്തിനോട് സുപ്രീം കോടതി

sir


എസ്‌ഐആർ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സുപ്രിംകോടതി നിർദേശിച്ചു. നിവേദനം അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിവേദനം പരിഗണിച്ച് കൈക്കൊണ്ട തീരുമാനം സുപ്രിംകോടതിയെ അറിയിക്കണമെന്നും കമ്മീഷന് നിർദേശം നൽകി. കേരളത്തിൽ എസ്ഐആറിൽ രണ്ടാഴ്ചകൂടി സമയം നീട്ടി നൽകണമെന്നാണ് കേരളം സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.25 ലക്ഷം പേരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അർഹതയുള്ള ഒരാൾ പോലും പട്ടികയിൽ ഉൾപ്പെടാതെ പോവരുത്. കുറ്റമറ്റ രീതിയിൽ എസ്‌ഐആർ പൂർത്തിയാവാൻ കൂടുതൽ സമയം വേണമെന്നാണ് കേരളം കോടതിയെ അറിയിച്ചത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സുപ്രിംകോടതി നിർദ്ദേശിച്ചത്.കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും