ഹിന്ദുവിനെ ഉണർത്തി, വിശ്വാസിയെ ഉണർത്തി; കൂട്ടത്തിൽ താനും ഉണർന്നെന്ന് സുരേഷ് ഗോപി

  1. Home
  2. Kerala

ഹിന്ദുവിനെ ഉണർത്തി, വിശ്വാസിയെ ഉണർത്തി; കൂട്ടത്തിൽ താനും ഉണർന്നെന്ന് സുരേഷ് ഗോപി

suresh gopi


ലോകം മുഴുവൻ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂർ പൂരമായിരിക്കണം അടുത്തവർഷത്തെ ഗണേശോത്സവമെന്ന് സുരേഷ് ഗോപി. ''ഇത്തരമൊരു തീരുമാനം എടുക്കാൻ സാധിച്ചെങ്കിൽ ചില പിശാചുക്കളോടു നമ്മൾ നന്ദി പറയണം. ഞാൻ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണർത്തി, വിശ്വാസിയെ നിങ്ങൾ ഉണർത്തി, കൂട്ടത്തിൽ ഞാനും ഉണർന്നു''- സുരേഷ് ഗോപി പറഞ്ഞു. ഷൊർണൂർ മണ്ഡലം ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

ആറേഴ് വർഷത്തോളമായി ഗണേശോത്സവത്തിൽ പങ്കെടുക്കാൻ വിളിക്കാറുണ്ടെങ്കിലും അതിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി രണ്ടുകാലിൽ നടക്കാൻ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളിൽ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചതായും  സുരേഷ് ഗോപി കൂട്ടിച്ചേർത്തു.