മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും സുരേഷ് ഗോപിയുടെ സഹായമെത്തും

  1. Home
  2. Kerala

മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും സുരേഷ് ഗോപിയുടെ സഹായമെത്തും

SUREH GOPI


റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ചട്ടികൾ നൽകി സുരേഷ് ഗോപി. ഒപ്പം എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശവും . പക്ഷികൾക്ക് ദാഹജലം കുടിക്കാനായി പത്ത് ചട്ടികൾ റെയിൽവേ സ്റ്റേഷന് നൽകിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഏത് റെയിൽവേ സ്റ്റേഷനാണെന്ന് വ്യക്തമല്ല. 

ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സുരേഷ് ഗോപിക്കായി ബി ജെ പി പ്രചാരണം തുടങ്ങിയിരിക്കുകയാണ്. ബൂത്ത് തല യോഗങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. മനുഷ്യർക്കൊപ്പം മറ്റ് ജീവജാലങ്ങളും മനുഷ്യരുടെ ഇത്തരം സഹായം അർഹിക്കുന്നുണ്ട് എന്ന മാതൃകയാണ് അദ്ദേഹം കാട്ടിതരുന്നത്.