സസ്‌പെൻഷനിലുള്ള എഡിജിപിക്ക് സ്റ്റേഷൻ ചുമതല; വിവാദ പട്ടിക പട്ടിക പിൻവലിച്ച് ഡിജിപി

  1. Home
  2. Kerala

സസ്‌പെൻഷനിലുള്ള എഡിജിപിക്ക് സ്റ്റേഷൻ ചുമതല; വിവാദ പട്ടിക പട്ടിക പിൻവലിച്ച് ഡിജിപി

m r ajithkumar


സസ്‌പെൻഷനിലിരിക്കെ എഡിജിപി എം.ആർ. അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു. ഡിജിപിയാണ് പട്ടിക പിൻവലിച്ച് ഉത്തരവിറക്കിയത്. വർക്കല പൊലീസ് സ്റ്റേഷന്റെ ചുമതലയാണ് അജിത് കുമാറിന് നൽകിയത്. സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ചുമതല നൽകിയ നടപടി വിവാദമായിരുന്നു.

സാധാരണയായി സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽനിന്നും ഫീൽഡ് ഡ്യൂട്ടികളിൽനിന്നും മാറ്റിനിർത്തുകയാണ് പതിവ്. എന്നാൽ, ഈ കീഴ്വഴക്കങ്ങൾ മറികടന്നാണ് അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയത്.

സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തിയാണ് അജിത് കുമാർ നിലവിൽ സസ്‌പെൻഷനിൽ തുടരുന്നത്. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ സസ്‌പെൻഷനിലുള്ള എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ അതോ മറ്റേതെങ്കിലും കാരണമുണ്ടോയെന്നതും പരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.