കാലടി വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ; സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

  1. Home
  2. Kerala

കാലടി വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ; സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

bomb threat in kerala highcourt security


കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ നടപടിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള കാരണമെന്തെന്ന് സർവകലാശാലയോട് കോടതി ചോദിച്ചു. ഒരു കേസിൽ രണ്ട് എഫ്.ഐ.ആറുകൾ നിലനിൽക്കുമോയെന്നും കോടതി ആരാഞ്ഞു.

വിദ്യാർത്ഥികൾ 60 ദിവസമായി പ്രയാസം അനുഭവിക്കുകയല്ലേയെന്നും ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. മൂന്ന് മാസം സസ്‌പെൻഷൻ നേരിട്ടിട്ടും വിദ്യാർത്ഥികളോട് ഇനിയും എന്തിനാണ് മാപ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു. കുഞ്ചൻ നമ്പ്യാരുടെ 'ഇനിയും അരിശം തീർന്നില്ലേ' എന്ന വരിയും കോടതി പരാമർശിച്ചു.

അതേസമയം, വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെ പൂർണമായും ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അവർ ചെയ്തത് ന്യായമാണെന്ന് പറയുന്നില്ലെന്നും എന്നാൽ സംഭവത്തിന്റെ പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.  മറ്റന്നാൾ ഹർജിയിൽ വിശദമായി വാദം കേൾക്കാം എന്നും കോടതി അറിയിച്ചു