ചെയ്യാത്ത ജോലിക്ക് കൂലി അനുവദിച്ചു; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

  1. Home
  2. Kerala

ചെയ്യാത്ത ജോലിക്ക് കൂലി അനുവദിച്ചു; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

suspension


ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിർദേശം അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അഞ്ജു സലീമിനെയും അസി.എക്സിക്യുട്ടീവ് എൻജീനിയർ ബിനുവിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. 

പത്തനംതിട്ട കാമ്പഴ- മല്ലശ്ശേരി- കോന്നി - ലാക്കൂർ റോഡിൽ ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചെന്ന് കാണിച്ചാണ് കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അത്തരത്തിലൊരു നിർമാണ പ്രവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് മന്ത്രി നടപടിയെടുത്തത്.