തരൂരിനെതിരെ ആവനാഴിയിലെ എല്ലാം അസ്ത്രവും പ്രയോഗിച്ചു, പാർട്ടിക്കാർ തന്നെ കാലുവാരാൻ ശ്രമിച്ചു: ടി പത്മനാഭൻ

  1. Home
  2. Kerala

തരൂരിനെതിരെ ആവനാഴിയിലെ എല്ലാം അസ്ത്രവും പ്രയോഗിച്ചു, പാർട്ടിക്കാർ തന്നെ കാലുവാരാൻ ശ്രമിച്ചു: ടി പത്മനാഭൻ

SASI


വിവാദങ്ങൽക്കിടെ ശശി തരൂരിനെ പ്രശംസിച്ച് കഥാകൃത്ത് ടി പത്മനാഭൻ. മത്സരിക്കാൻ നിന്നപ്പോൾ പാർട്ടിക്കാർ തന്നെ ശശി തരൂരിനെ കാലുവാരാൻ ശ്രമിച്ചുവെന്ന് ടി പത്മനാഭൻ പറഞ്ഞു. തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ ഇടയിലാണ് തരൂർ ജീവിക്കുന്നതെന്ന് പറഞ്ഞ ടി പത്മനാഭൻ, യുവജനങ്ങൾ തരൂരിനൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. തരൂരിനെ വേദിയിൽ ഇരുത്തിയാണ് പത്മനാഭന്റെ പരാമർശം. പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാർട്ടി വിട്ടു പോകരുതെന്നും ടി പത്മനാഭൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന കെ മുരളീധരൻ പരാമർശം വിവാദം കടുപ്പിച്ചു. വിഷയത്തിൽ തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് വി ഡി സതീശൻ പറയുന്നത്. ശശി തരൂർ വിഷയത്തിൽ ഇനി കെപിസിസി പ്രസിഡന്റ് മറുപടി നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.